KSDLIVENEWS

Real news for everyone

നവ വികസന വിപ്ലവം സൃഷ്ടിക്കാൻ പുതിയ മന്ത്രി തല ചാർജ് പ്രയോജനപ്പെടും INL സംസ്ഥാന സെക്രട്ടറി M. A. ലത്തീഫ്

SHARE THIS ON

വികസന രംഗത്ത് വളരെ പിറകിൽ നിൽക്കുന്ന കാസറഗോഡിന്റെ അടിസ്ഥാന പ്രശ്നം പരിഹരിച്ചു കൊണ്ട് കൂടുതൽ ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ എല്ലാ രംഗത്തും നവ വികസന വിപ്ലവം സൃഷ്ടിക്കുന്നതിന് തുറമുഖ – മ്യുസിയം വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിലിനു
കാസറഗോഡ് ജില്ലയുടെ ചാർജ് മുഖ്യമന്ത്രി നൽകിയതിലൂടെ സാധിക്കുമെന്ന് INL സംസ്ഥാന സെക്രട്ടറി M. A. ലത്തീഫ് പറഞ്ഞു.

പുതിയ പിണറായി സർക്കാർ മന്ത്രിസഭയിൽ കാസറഗോഡ് ജില്ല പ്രാതിനിധ്യം ഇല്ലാത്തതിൽ വളരെ പ്രയാസപ്പെടുന്ന നിരാശരായ കാസർഗോടൻ ജനതയ്ക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!