കുമ്പള സി.എച്ച്.സിയിൽ കോവിഡ് ക്ലിനിക്ക് ആരംഭിച്ചു.

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ക്ലിനിക്ക് ആരംഭിച്ചു.
കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് ക്ലിനിക്കിൽ പരിശോധിക്കുന്നത്.ക്ലിനിക്കിൽ എത്തുന്നവര ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി ചികിത്സ നൽകും.ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ കിടത്തി നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഇതിനായി ഡോക്ടർ,നഴ്സ് എന്നിവരെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.
കുമ്പള ശ്യാംഭട്ട് കോമ്പൗണ്ടിൽ നടത്തുന്ന കോവിഡ് സ്രവ പരിശോധന ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ചെയ്യും.രാവിലെ 9മണി മുതൽ 12 മണി വരെയാണ് പരിശോധന.
കോവിഡ് ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എ. സൈമ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് യു.പി.താഹിറ,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സക്കീന അബ്ബുല്ല,അഷ്റഫ് കർള,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ,കുമ്പള ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രേമാവതി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ ചെങ്കള,ജെയിംസ്,ഗ്രാമപഞ്ചായത്ത് അംഗം ബി.എ.റഹിമാൻ ആരിക്കാടി,മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകര റൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: കുമ്പള സി.എച്ച്സിയിൽ ആരംഭിച്ച കോവിഡ് ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എ. സൈമ ഉദ്ഘാടനം ചെയ്യുന്നു.

