ദീർഘദൂര യാത്രക്കാർക്കും ലോറി ഡ്രൈവർമാർക്കും ആശ്വാസമായി DYFI

DYFI മൊഗ്രാൽ പുത്തുർ മേഖല കമ്മറ്റിയുടെ കീഴിൽ കഴിഞ്ഞ 7 ദിവസങ്ങളിലായി നടത്തി വരുന്ന നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന പരിപാടിയുടെ ആറാം ദിനത്തിൽ എരിയാലിൽ വെച്ചു നടത്തിയ ഭക്ഷണ പൊതി വിതരണം DYFI കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശിവപ്രസാദ് ഉൽഘാടനം ചെയ്തു.
തുടർച്ചയായി എട്ടാം ദിവസവും രാത്രി കാല യാത്രക്കാർക്ക് വേണ്ടിയാണ് DYFI ഈയൊരു പരിപാടിയുമായി മുന്നോട്ട് പോകുന്നത്. ഇത് വരെയും ഏറ്റവും നല്ല പ്രതികരണമാണ് ഈ പരിവാടിക്ക് ലഭിച്ചിട്ടുള്ളത്.
എരിയാൽ നാഷണൽ ഹൈവേ പാതയോരത്ത് ഇന്നലെ നടത്തിയ ഭക്ഷണ വിതരണത്തിൽ മേഖല സെക്രട്ടറി സഫീർ ഗുൽസർ , അബ്ഷീർ എരിയാൽ,സുജിത്,
ഫവാസ് എരിയാൽ, ജാഷിദ് പെരിയടുക്ക, അരുൺ മജൽ, അഫ്രീദ് പുത്തുർ, റഹീം,തുടങ്ങിയവർ സംബന്ധിച്ചു.

