മൊബൈൽ ചാലഞ്ചിലൂടെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി എം എസ് എഫ്,

മൊഗ്രാൽ പുത്തൂർ :അധ്യായന വർഷം ഒരു മാസം പിന്നിടുമ്പോഴും
സ്വന്തം വീട്ടിൽ ടി വി യോ സ്മാർട്ട്ഫോണോ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി ഓൺലൈൻ പഠന സൗകര്യം ഒരുക്കി എം എസ് എഫ്. കുന്നിൽ ശാഖാ എം എസ് എഫ് പ്രവർത്തകരാണ് നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാൻ സ്മൈൽ പദ്ധതിയുമായി കൈകോർത്തത്.
എം എസ് എഫ്
സ്മൈൽ പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്.പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷെമീറ ഫൈസൽ ഉൽഘാടനം ചെയ്തു. ഇർഫാൻ കുന്നിൽ, അനസ് വലിയവളപ്പ്, ഫൈസൽ കുന്നിൽ, റിഷാദ്, ആശിർ, അനസ്, ജംഷീർ, സുഹൈദ് കുന്നിൽ, അനസ്, അൻസാഫ് എടച്ചേരി തുടങ്ങിയവർ സംബന്ധിച്ചു,

