KSDLIVENEWS

Real news for everyone

വിലങ്ങാട് വനത്തിൽ 3 പേർ കുടുങ്ങിയതായി സംശയം; കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ, സ്കൂട്ടറും ബൈക്കും കണ്ടെത്തി

SHARE THIS ON

കോഴിക്കോട് വിലങ്ങാട് വനത്തിൽ 3 പേർ കുടുങ്ങിയതായി സംശയം. കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ വ്യകത്മാക്കി. ടോർച്ച് വെളിച്ചവും കണ്ടതായി വിവരം. വാളൂക്ക്–നാദാപുരംമുടി വനമേഖലയിലാണ് സംഭവം.

വനമേഖലയിൽ നിന്ന് സ്കൂട്ടറും ബൈക്കും കണ്ടെത്തി. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!