50 ലക്ഷം കടബാധ്യത; വീട് വില്ക്കാനൊരുങ്ങുന്നതിനിടെ ഒരുകോടിയുടെ ഭാഗ്യമെത്തി

കാസര്‍കോട്: അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്ക്കാന് തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി.
മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ് ഒരുകോടിയടിച്ചത്. കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് വില്ക്കാന് തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് തിങ്കളാഴ്ച വൈകീട്ട് വാങ്ങാനിരിക്കെയാണ് ഭാഗ്യമെത്തിയത്.
ഈയൊരു ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു

