KSDLIVENEWS

Real news for everyone

അയാള്‍ ഒരു മലയാളിയാണ്, കേരളത്തിലെ ലഹരിലോകം നിയന്ത്രിക്കുന്നതും അയാള്‍ തന്നെ: ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലില്‍ സ്തബ്‌ധരായി പൊലീസ്‌

SHARE THIS ON

കൊച്ചി: ആഫ്രിക്കക്കാരായ ക്രിമിനലുകള്‍ തമ്ബടിക്കുന്ന സ്ഥലം. അപരിചിതരെ കണ്ടാല്‍ പോലും ആക്രമിക്കാനുള്ള സാദ്ധ്യത ഏറെ.

കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പൊലീസിന് പോലും കടന്നുചെല്ലാന്‍ കഴിയാത്തൊരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ (36) പാലാരിവട്ടം പൊലീസ് സാഹസികമായി പിടികൂടിയത്.

കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പൊലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച്‌ പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു. വാട്സ്‌ആപ്പ് കോളുകളിലൂടെ ഇയാളുടെ നീക്കങ്ങള്‍ കണ്ടെത്താനായിരുന്നെങ്കിലും എസേയുടെ ഫോട്ടോയോ മറ്റോ പൊലീസിന് ലഭിച്ചിരുന്നില്ല. ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് ആളുമാറി പിടികൂടിയാലുള്ള അപകടവും പൊലീസിന് മുന്നിലുണ്ടായിരുന്നു.

കെട്ടിട ഉടമയില്‍ നിന്ന് എസേയുടെ താമസമുറി കണ്ടെത്തിയത് മാത്രമായിരുന്നു ഒരേയൊരു കച്ചിത്തുരുമ്ബ്. രാത്രിയോടെ സ്ഥലത്തെത്തിയ എസേയെ മിന്നല്‍ വേഗത്തില്‍ കീഴ്പ്പെടുത്തി സ്ഥലംവിടുകയായിരുന്നു. കെമിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന എസേ 2018ല്‍ എഡ്യൂക്കേഷന്‍ വിസയിലാണ് രാജ്യത്തെത്തുന്നത്. പിന്നീട് ആഫ്രിക്കന്‍ കോളനിയില്‍ എത്തി. ലഹരിസംഘത്തിനായി എം.ഡി.എം.എ ‘കുക്ക് ചെയ്താണ്’ മയക്കുമരുന്ന് ഇടപാടിലേക്ക് എത്തുന്നത്. പതിയെ കച്ചവടവും തുടങ്ങി. ലഹരിനിര്‍മ്മാണ കേന്ദ്രം കണ്ടെത്താനായിട്ടില്ല. കേരളത്തിലേക്കുള്ള ലഹരി ഇടപാട് നിയന്ത്രിക്കുന്നത് ഒരു മലയാളിയാണ്. ഇയാള്‍വഴി ലക്ഷങ്ങളുടെ കച്ചവടം അടുത്തിടെ മാത്രം നടത്തിയിട്ടുണ്ട്. നേരിട്ടാണ് പണമിടപാടെല്ലാം. പിടിയിലാകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

എപ്പോഴും ഹെല്‍മെറ്റ്

ഒരു കുടുസുമുറിയില്‍ സുഹൃത്തിനൊപ്പമാണ് താമസം. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹെല്‍മെറ്റ് ധരിച്ചുമാത്രമേ ഇവര്‍ പുറത്തേക്ക് ഇറങ്ങൂ. എവിടേക്കാണ് പോകുന്നത് ആര്‍ക്കുമറിയില്ല.

സിമ്മുണ്ട്, ഉപയോഗിക്കില്ല

ഇന്ത്യയിലെത്തി സിം എടുത്ത എസേ ഇതുവരെ ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ചട്ടേയില്ല. വാട്സ്‌ആപ്പ്, ഇന്‍സ്റ്രാഗ്രം വഴിയായാണ് ആശയവിനിമയം. വാട്സ്‌ആപ്പ് പിന്തുടര്‍ന്ന് പൊലീസ് തന്നിലേക്ക് എത്തില്ലെന്ന അമിത അത്മവിശ്വാസത്തിലായിരുന്നു ഇയാള്‍. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വാട്സ്‌ആപ്പ് നീക്കങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!