കാർഷിക ബില്ലിനെതിരെ ബന്തടുക്ക പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം പ്രകടനം

ബന്തടുക്ക: കർഷക വിരുദ്ധ നിലപാടുകൾ കൈകൊള്ളുന്ന കേന്ദ്ര സർക്കാരിനെതിരെ കെപിസിസി ആഹ്വാന പ്രകാരം ബന്തടുക്ക പോസ്റ്റ് ഓഫീസിനു മുന്നിൽ കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ധർണ്ണ സമരവും പ്രതിഷേധ പ്രകടനവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോസ് പാറത്തട്ടേൽ അദ്ധ്യക്ഷത വഹിച്ചു. എ ടി ജോസഫ്,
കമലാക്ഷൻ ചൂരിത്തോട്, സാബു അബ്രഹാം, അജിത്കുമാർ വി ഡി, തോമസ് ജേക്കബ്, നീലകണ്ഠൻ നായർ , വസന്തൻ ഐ എസ് ,ലില്ലി തോമസ്, സുനീഷ് ജോസഫ്, സമീറ ഖാദർ ,ശുഭാ ലോഹി ദാക്ഷൻ, നിഷാ അരവിന്ദ്, നാരായണൻ നായർ, പ്രസാദ് മാണിമൂല, ബിജേഷ് തറപ്പിൽ, തേരെ സ ഫ്രാൻസിസ്, രതീഷ് ബേത്തലം,പ്രദീപ് പള്ളക്കാട്, ശശി ആലത്തുംകടവ് ,മാധവൻ ചിറക്കാൽ എന്നിവർ നേതൃത്വം നൽകി.

