KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 10,549 പേർക്ക് കോവിഡ്; 488 മരണം; രോഗ മുക്തി നിരക്ക് 98.33 ശതമാനമായി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 9,868 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.33 ശതമാനമായി തുടരുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.10 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 17 മാസത്തിനിടയില്‍ ഏറ്റവും കുറവ് കേസുകളാണ് നിലവിലുള്ളത്.

അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 488 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 120.27 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published.

error: Content is protected !!