സുരേന്ദ്രന് തിരിച്ചടി ; ശോഭ സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ

കൊച്ചി: ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിപ്പിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നീക്കങ്ങള്‍ക്ക് കോര്‍ കമ്മിറ്റിയില്‍ തിരിച്ചടി. കേന്ദ്ര നേതൃത്വവും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ. സുരേന്ദ്രന്‍റെ നീക്കങ്ങള്‍ പരാജയപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്ബ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പ്രഭാരി സി.പി. രാധാകൃഷ്ണന്‍തന്നെ മുന്‍കൈയെടുക്കുമെന്നാണ് അറിയുന്നത്. കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷവും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.
കോര്‍ കമ്മിറ്റിക്ക് മുമ്ബ് സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ശോഭ സുരേന്ദ്രനെതിരെ യോഗത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറി നിന്നു, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ശോഭ സുരേന്ദ്രന്‍ എന്നീ ആരോപണങ്ങളുന്നയിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെട്ടു. മൂന്നു ജനറല്‍ സെക്രട്ടറിമാര്‍ ഇതിനെ പിന്താങ്ങി. എന്നാല്‍ കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.
കെ. സുരേന്ദ്രനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് പദവി വഹിക്കുന്നയാള്‍ക്ക് സംഘടന പ്രവര്‍ത്തനത്തില്‍ വ്യക്തിവിരോധം ചേര്‍ന്നതല്ല എന്നും വിമര്‍ശനമുയര്‍ന്നു. ശോഭയെ പ്രവര്‍ത്തനരംഗത്തേക്കു കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒരുനടപടിയും ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ എന്തു ചുമതലയാണ് ശോഭക്ക് നല്‍കിയതെന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിന് മറുപടി നല്‍കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചുനല്‍കാന്‍പോലും തയാറായില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും കേരളത്തിലുണ്ടായിട്ടും നല്ല തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതും മറുപക്ഷം ഉയര്‍ത്തിക്കാട്ടി.
ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സംഘടന സംവിധാനത്തെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സുരേന്ദ്രന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്. ശോഭ സുരേന്ദ്രനെ പാര്‍ട്ടിയില്‍ സജീവമാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി സി.പി രാധാകൃഷ്ണന്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ഇതോടെ ശോഭ സുരേന്ദ്രനെതിരായ കോര്‍ കമ്മറ്റി യോഗത്തിലെ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ നീക്കം പൂര്‍ണമായും പരാജയപ്പെട്ടു.

