ജയലിൽ കസ്റ്റംസിന് വിലക്ക് ; ഡിജിപിയുടെ ഉത്തരവിനെതിരെ പരാതി ; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്കി. ജയില്‍ വകുപ്പിനെതിരെയാണ് പരാതി. വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസിന്റെ നീക്കം.
കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് പരാതി നല്‍കിയിരിക്കുന്നത്. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.
കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ്സ്വപ്നയുടെ സന്ദര്‍ശകരുടെ പേരില്‍ കേന്ദ്ര ഏജന്‍സികളും ജയില്‍ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന പോരിലെത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന ആരോപണം ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന് ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.

