രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു

ന്യൂഡൽഹി: എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻഡിഎ വിട്ടു. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായി സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാന
കർഷകർക്കെതിരായവർക്കൊപ്പം നിൽക്കാനാവില്ലെന്ന് ഷാജഹാൻപുർ-ഖേദ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ആർ.എൽ.പി നേതാവ് ഹനുമാൻ ബെനിവാൽ പറഞ്ഞു. രാജസ്ഥാനിലെ നഗൗറിൽ നിന്നുളള എംപിയാണ് ഹനുമാൻ ബെനിവാൾ.
2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിക്ക് ബെനിവാൾ രൂപം നൽകുന്നത്. 2019-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അകാലിദൾ നേരത്തേ മുന്നണി വിട്ടിരുന്നു.

