പിഞ്ചുകുഞ്ഞ് ബാത്ത്റൂമിലെ ബക്കറ്റില്‍ മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍; ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോര്‍ജിനുള്ളത്. കൂട്ടത്തിലെ ഏക പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അത് വഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഈ വാര്‍ത്ത കൂടി വായിക്കൂ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്, പിടി സെവന്റെ ചികിത്സയ്ക്കുവേണ്ട സഹായം ചെയ്യാം; കെബി ഗണേഷ്കുമാര് സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

