KSDLIVENEWS

Real news for everyone

ബജറ്റിലെ ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

SHARE THIS ON

തിരുവനന്തപുരം:ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ധനവകുപ്പ് സമഗ്രമായ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാൻ വകുപ്പുകളുടെ പ്രത്യേക ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ തത്ത്വത്തിൽ അനുമതി നൽകിയാണിത്.

വർധിപ്പിച്ച ആനുകൂല്യങ്ങൾ

വിഷു പ്രമാണിച്ച് ഏപ്രിൽ ആദ്യയാഴ്ചയിൽത്തന്നെ സാമൂഹികക്ഷേമ പെൻഷൻ വിതരണംചെയ്യും.
റബ്ബറിന്റെ സംഭരണവില 170 രൂപയായും നെല്ലിന്റേത് 28 രൂപയായും തേങ്ങയുടേത് 32 രൂപയായും ഉയർത്തി.
ക്ഷേമനിധിയിൽ രജിസ്റ്റർചെയ്ത വിദേശമലയാളികളുടെ വിവിധ പെൻഷൻ 3000 രൂപയും 3500 രൂപയുമാക്കി.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ കൂട്ടി.
സ്കൂൾ കൗൺസിലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി.
പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളത്തിൽ 1000 രൂപയും പത്തുവർഷത്തിൽ താഴെയുള്ളവരുടെ ശമ്പളത്തിൽ 500 രൂപയും കൂട്ടി.
സർക്കാർതലത്തിൽ 2012-നുശേഷം ആരംഭിച്ച പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപ വീതം നൽകും. ലൈബ്രറി കൗൺസിലിനുകീഴിലുള്ള ലൈബ്രേറിയന്മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി.
ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ 1000 രൂപ കൂട്ടി.
സി.ഡി.എസ്. ചെയർപേഴ്സൺമാരുടെ ഓണറേറിയം 8000 രൂപയാക്കി.
അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപയും ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപയുമായി. ഇവരുടെ മാസ അലവൻസ് 500 മുതൽ 1000 രൂപവരെ കൂട്ടി.
100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ലോട്ടറി ഏജന്റ്സ് പ്രൈസ് പത്തുരൂപയിൽനിന്ന് 20 രൂപയാക്കി. മറ്റെല്ലാ സമ്മാനങ്ങളിന്മേലുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി ഉയർത്തി. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം കൂട്ടി.
ലോട്ടറി വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള വിവാഹധനസഹായം 5000 രൂപയിൽനിന്ന് 25,000 രൂപയാക്കി.
പ്രസവാനുകൂല്യം 5000-ത്തിൽനിന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!