KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധ മരുന്ന് ; രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

SHARE THIS ON

കാസർകോട്: കോവിഡ് പ്രതിരോധ മരുന്ന്‌ രണ്ടാം ഡോസ് സ്വീകരിക്കുന്ന ജില്ലയിലെ 60 വയസ്സിന്മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതരരോഗം ബാധിച്ചവർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 42 മുതൽ 56 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച മുന്നണിപ്പോരാളികൾ ആദ്യ ഡോസ് എടുത്തതിനുശേഷം 28 ദിവസത്തിന് ശേഷമോ 42 ദിവസത്തിനുള്ളിലോ രണ്ടാം ഡോസ് സ്വീകരിക്കണം. കോവിഡ് വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലോ ആശാപ്രവർത്തകരെയോ ബന്ധപ്പെടണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!