KSDLIVENEWS

Real news for everyone

കാസർകോട്ടടക്കം സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് പാമ്പുകടിയേറ്റു: നാലുവയസ്സുകാരിയെ കടിച്ചത് വീട്ടിൽവച്ച്

SHARE THIS ON

കാസർകോട്/ ആലപ്പുഴ/തിരുവനന്തപുരം: കാസർകോട്ട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ഋതുചന്ദ്രക്ക് ആണ് പാമ്പ് കടിയേറ്റത്. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേർത്തല തെക്ക് പഞ്ചായത്ത് 14 വാർഡ് പുത്തൻ വെളിയിൽ ബിന്ദുവിന്റെ മകൾ സാന്ദ്രയെ (18) ചേർത്തല സെന്റ് മൈക്കിൾസ് കോളജിന് സമീപം ഇന്നു രാവിലെ 11 നാണ് പാമ്പു ക‌ടിച്ചത്. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിന് (15) പാമ്പ് കടിയേറ്റു. വൈകിട്ട് 4.30 ഒാടെ ആണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ വരമ്പിന് സമീപത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെ‌ാണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!