ലക്ഷ്യം ദ്വീപല്ല, അവിടെത്തെ ജനങ്ങളും സംസ്കാരവും,
പ്രതിഷേധം ഒറ്റപ്പെടരുത്
ഹനീഫ് പി എച്ച്
നാഷണൽ യൂത്ത് ലീഗ് സെക്രട്ടറി

1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിലവിൽ വന്ന കേന്ദ്രഭരണപ്രദേശങ്ങളുടെ കൂട്ടത്തിൽ ഉള്ള ലക്ഷദ്വീപ് സമൂഹത്തിനെതിരെയുള്ള കേന്ദ്രസർക്കാർ സ്പോൺസേർഡ് അധിനിവേഷത്തിനെതിരെ ജനാതിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പി എച്ച് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു, ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിര്‍ത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകര്‍ക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. ദ്വീപിലെ മുഴുവൻ ജനങ്ങളുടെയും വികാരങ്ങൾ പുതിയ പരിഷ്കാരങ്ങൾക്കും നിയമങ്ങൾക്കും എതിരാണ്, പ്രതിഷേധം രേഖപെടുത്തുന്നവരെ ഗുണ്ടാ നിയമം കൊണ്ടുവന്നു പൂട്ടിക്കളയുന്ന അഡിമിനിസ്ട്രട്ടറുടെ നടപടി ഫാസിസ്റ്റു നിലപാടാണ്, ഇതിനെതിരെ ജില്ലാ നാഷണൽ യൂത്ത് ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാഷണൽ യൂത്ത് ലീഗ് സെക്രട്ടറി പ്രസ്താവാനായിൽ പറഞ്ഞു

