KSDLIVENEWS

Real news for everyone

ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കോവിഡ് മുക്തമായി.
അമിതാ ബച്ചനും അഭിഷേകും ചികിൽസയിൽ തുടരും

SHARE THIS ON

മുംബൈ : കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി . ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത് . എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി .. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്പാർജ്ജായി വീട്ടിലേക്ക് മടങ്ങി . ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ തുടരും – ശുഭവാർത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററിൽ കുറിച്ചു . മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ , അഭിഷേക് ബച്ചൻ , ഐശ്വര്യ റായ് , ആരാധ്യ എന്നിവർ കൊവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത് . അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത് . പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു . അമിതാഭ് ബച്ചന്റെ ഭാര്യ ജയി ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!