KSDLIVENEWS

Real news for everyone

ഷര്‍ട്ടില്‍ ചോരക്കറയുമായി യുവാവ് സ്റ്റേഷനില്‍,ഏറെ നേരം മൗനം; ഒടുവില്‍ മറുപടി, കൊന്നത് സ്വന്തം അമ്മയെ; പകച്ച്‌ പൊലീസും

SHARE THIS ON

തൃശൂര്‍: ഷര്‍ട്ടിലെ ചോരക്കറയുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന് യുവാവ്, ഏറെ നേരം മൗനം തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ ഒടുവില്‍ കുറ്റസമ്മതം. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷമാണ് യുവാവ് സ്റ്റേഷനിലേക്ക് കയറി വന്നത് എന്നറിഞ്ഞതോടെ പൊലീസുകാരും ആദ്യമൊന്ന് പകച്ചു. സംഭവം സത്യമാണോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൊള്ളിക്കുന്നിലെ യുവാവിന്റെ വീട്ടിലേക്ക് പാഞ്ഞു. ഗ്യാസ് കുറ്റി കൊണ്ട് അമ്മയുടെ തലയ്ക്കടിച്ച്‌ കൊന്ന് കൊടുക്രൂരത അപ്പോഴാണ് അയല്‍ക്കാര്‍ വരെ അറിയുന്നത്.

കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്നിലാണ് മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടില്‍ നിന്ന് ജോലിക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മില്‍ എപ്പോഴും നല്ല സ്നേഹത്തിലായിരുന്നു എന്ന അച്ഛന്‍ ചാത്തൂട്ടി പറയുന്നു.

വാടക വീടിനടുത്തുള്ള അയല്‍ക്കാരും ഇവര്‍ തമ്മില്‍ മുമ്ബ് പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ല. ബഹളമോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. പിന്നെ പെട്ടെന്നുള്ള പ്രകോപനം എന്താണെന്നാണ് നാട്ടുകാരെ അമ്ബരപ്പിക്കുന്നത്. ഒരു മാസം മുമ്ബാണ് ശോഭനയും ഭര്‍ത്താവ് ചാത്തൂട്ടിയും മകന്‍ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റര്‍ മാറിയുള്ള താലൂര്‍പാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തര്‍ക്കമുണ്ടായി. ഈ സമയം അച്ഛന്‍ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്‍റെ ഹാളില്‍ വച്ച്‌ അമ്മയുടെ തലയില്‍ ഗ്യാസ് കുറ്റി അടിച്ച്‌ കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാര്‍ പോലും ബഹളം കേട്ടില്ല. കേസില്‍ ഇന്‍ക്വസ്റ്റും ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയും ഇന്ന് നടക്കും. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.

കോടാലി കൊള്ളിക്കുന്നില്‍ കൊലപാതകം നടന്ന വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ശോഭനയെ മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ സാമ്ബത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചിട്ടുണ്ട്.

മതിലിന് മുന്നില്‍ ചെരിപ്പ്, സംശയം തോന്നി പൊലീസ് നില്‍ക്കവെ മതില്‍ ചാടി രണ്ടുപേര്‍; തെളിഞ്ഞത് കോണ്‍വെന്‍റിലെ പീഡനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!