KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്ത് തടയാന്‍ പൊലീസ്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തം

SHARE THIS ON

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു , വിമാനത്താവളത്തിലെ പൊലീസ് എയ്ഡ്പോസ്റ്റിന് കീഴില്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു . സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘങ്ങളെ ലക്ഷ്യമിട്ടാണ് പൊലീസ് നിരീക്ഷണ സംവിധാനം വിപുലീകരിച്ചത് .

സി ഐ എസ് എഫ് , നീരീക്ഷണത്തിന് പുറമെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേരള പൊലീസ് നിരീക്ഷണവും ശക്തമാകുന്നത് , കഴിഞ്ഞ ഡിസംബറിലാണ് വിമാനത്താവളത്തില്‍ പൊലീസ് സഹായ കേന്ദ്രം സ്ഥാപിച്ചത് , ഈ പൊലീസ് എയ്ഡ് പോസ്റ്റ് നിയന്ത്രണത്തിലാണ് 360 ഡിഗ്രി തിരിയുന്ന ഹൈഡഫിനിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചത് . അന്താരാഷ്ട്ര ടെര്‍മിനലില്‍ ആഗമന , പുറപ്പെടല്‍ മേഖലകളിലും , വാഹന പാര്‍ക്കിംഗ്, ടെര്‍മ്മിലിനു മുന്‍വശത്തെ , വാഹനങ്ങള്‍ കടന്നു വരുന്ന വഴികള്‍ തുടങ്ങി എട്ട് ഇടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

‘യാത്രക്കാരും , സന്ദര്‍ശകരുമുള്‍പ്പെടെ ഇവിടെയെത്തുന്ന മുഴുവന്‍ ആളുകളെയും നിരീക്ഷിക്കാന്‍ പാകത്തിലാണ് ക്യാമറ സ്ഥാപിച്ചത് പുതുതായി സ്ഥാപിച്ച അത്യാധുനിക സംവിധാനങ്ങളുള്ള കാമറയിലൂടെ പൊലീസ് നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാകും’; എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ് പറഞ്ഞു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് സ്വര്‍ണം കടത്തിയ 50 ലധികം കേസുകളാണ് ഇതിനോടകം പൊലീസ് രജിസ്റ്റര്‍ ചെയ്തത് . ഈ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് . ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് കരിപ്പൂരിലെത്തി പുതിയ സംവിധാനങ്ങള്‍ വിലയിരുത്തി. കരിപ്പൂര്‍, കവര്‍ച്ച, നിരീക്ഷണം, പൊലീസ്, ക്യാമറകള്‍, സ്വര്‍ണക്കടത്ത്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!