ആശ്വാസം: കോവിഡ് കുറയുന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 26,041 പേർക്ക് കോവിഡ് ; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 26,041 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 29,621 പേര്‍ രോഗമുക്തരായി. 276 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.
ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,36,78,786 ആയി. ഇതില്‍ 3,29,31,972 പേര്‍ രോഗമുക്തി നേടി. 4,47,194 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്.
നിലവില്‍ 2,99,620 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 86,01,59,011 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

