വി.എം സുധീരന് എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന് പറഞ്ഞു.

