വീണ്ടും ഫോൺ കോൾ, ഇത്തവണ ആവശ്യപ്പെട്ടത് പത്ത് ലക്ഷം; കുട്ടി സുരക്ഷിതയെന്ന് വിളിച്ച സ്ത്രീ

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്നും വിളിച്ച സ്ത്രീ. രാവിലെ പത്ത് മണിക്ക് കുട്ടിയെ കെെമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞതെന്നും സ്ത്രീ ഫോൺകോളിൽ പറയുന്നു.അതേസമയം, വിളിച്ചത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് ജോനാഥന് പറയുന്നത്. കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന് പറയുന്നു.

