KSDLIVENEWS

Real news for everyone

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

SHARE THIS ON

മാഞ്ചസ്റ്റര്‍ സിറ്റിയിലെ വേഗക്കാരനും ‘ഗോളടി യന്ത്ര’വുമായ നോര്‍വെ താരം ഏര്‍ലിങ്ങ് ഹാളണ്ട് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് ഓണ്‍ലൈന്‍ മാധ്യമമായ ‘എല്‍ നാഷണല്‍’ റിപ്പോര്‍ട്ട് പ്രകാരം 26 കാരനായ സിറ്റി സ്‌ട്രൈക്കര്‍ 2027 ലെ വേനല്‍ക്കാലത്ത് ക്ലബ് വിടാന്‍ ആലോചിക്കുന്നതായി പറയുന്നു. സ്പാനിഷ് ക്ലബ്ബ് ആയ ബാഴ്‌സലോണയിലേക്കായിരിക്കും കൂടുമാറ്റമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അതിനിടെ മറ്റൊരു താരമാറ്റത്തിന്റെ വാര്‍ത്ത കൂടി വന്നു. സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയുമെങ്കില്‍ 23 കാരനായ ജര്‍മ്മന്‍ മധ്യനിരക്കാരന്‍ (മിഡ്ഫീല്‍ഡര്‍) ജമാല്‍ മുസിയാലയെ ബയേണില്‍ നിന്ന് തങ്ങളുടെ സംഘത്തിലേക്ക് എത്തിക്കാനുള്ള പണികള്‍ ലിവര്‍പൂള്‍ തുടങ്ങിക്കഴിഞ്ഞതായി ഫുട്‌ബോള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 26 കാരനായ സ്‌പോര്‍ട്ടിംഗ് സിപി ഡിഫന്‍ഡര്‍ മാക്‌സി അരാജോയെ മാന്‍ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നതായി സ്‌പോര്‍ട്ട് വിറ്റ്‌നെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ ക്ലബ്ബിനൊപ്പം ചേരാനാണ് ഉറുഗ്വേ ഇന്റര്‍നാഷണലിന്റെ താല്‍പ്പര്യം.

ജൂലിയന്‍ അല്‍വാരസിന് ഇപ്പോഴുള്ള തട്ടകം വിടാന്‍ താല്‍പ്പര്യമുണ്ടെങ്കിലും അത്‌ലറ്റികോ മാഡ്രിഡ് അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ തയ്യാറാല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎസ്ജി, ആഴ്‌സണല്‍ സംഘത്തിലേക്കാണ് 26 കാരനായ അല്‍വാരസിന്റെ നോട്ടം. ടീംടോക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരിയില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് 33 കാരനായ ജര്‍മ്മനിയുടെ മുന്‍ അന്താരാഷ്ട്ര സെന്റര്‍ ബാക്ക് അന്റോണിയോ റൂഡിഗറിനെ റാഞ്ചാന്‍ ചെല്‍സി ആലോചിക്കുന്നതായി ഫുട്‌ബോള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലീഡ്‌സ് യുണൈറ്റഡ്, ബ്രെന്റ്‌ഫോര്‍ഡ്, ക്രിസ്റ്റല്‍ പാലസ് എന്നീ ക്ലബ്ബുകള്‍ ലെസ്റ്റര്‍ സിറ്റിയുടെ 18 കാരനായ ഇംഗ്ലീഷ് ആക്രമണകാരി ബിസ്മാര്‍ക്ക് ഒവുസുവിനെ നോട്ടമിട്ടുണ്ടെന്ന് ടീം ടോക്ക് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!