കർഷകർക്ക് ഐക്യദാർഢ്യവുമായി യുവാക്കളുടെ കേരള സൈക്കിൾയാത്ര

തൃക്കരിപ്പൂർ: കാർഷികബില്ലിനെതിരേ പ്രക്ഷോഭം നടത്തുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവാക്കളുടെ കേരള സൈക്കിൾ റാലി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള പത്ത് യുവാക്കളാണ് കാസർകോട് മുതൽ കോവളംവരെ സൈക്കിൾ റൈഡ് നടത്തുന്നത്.
‘കർഷകരില്ലെങ്കിൽ നാമില്ല’ എന്ന മുദ്രാവാക്യം പ്രദർശിപ്പിച്ചാണ് യാത്ര.
തിരൂർ സ്വദേശി മൻസൂർ നയിക്കുന്ന യാത്രയിൽ താനൂരിൽനിന്നുള്ള ഷിഫിൽ, സയീദ് അൻവർ, ഇസ്മായിൽ, തിരൂരിൽനിന്നുള്ള മുഹമ്മദ് നബീൽ, ഗഫൂർ കോട്ടക
അജ്മൽ ഫായിസ് കാവുമ്പടി, കോഴിക്കോട്നിന്നുള്ള ഗഗൻ രാജ്, എ.പി.അനിരുദ്ധ്, അഭിജിത്ത് എന്നിവരാണ് പങ്കെടുക്കുന്നത്. കാസർകോട്ട് നിന്നാരംഭിച്ച യാത്രയ്ക്ക് തൃക്കരിപ്പൂരിൽ സ്വീകരണം നൽക
വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സി.എ.മുഹമ്മദ് ഇഖ്ബാൽ, അൻവർ സാദത്ത്, ഹാതിം, റിജാസ്, മുഹമ്മദ് താജ്, രാകേഷ് തീർഥങ്കര, അഡ്വ. ഷാജിദ് കമ്മാടം, ടി.എം.സി. ഇബ്രാഹിം, വി.വി.അബ്ദുല്ല, സത്താർ വടക്കുമ്പാട്, എം.ടി.പി.ലത്തീഫ് എന്നിവർ സംസാരിച്ചു.

