കാസർഗോഡ് അന്താരാഷ്ട്ര ചലച്ചിത്രമേള 30, 31 തീയതികളിൽ

കാസർഗോഡ് : കാസർകോടിനൊരിടം നടത്തുന്ന മൂന്നാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള ‘ക്ലാപ്ഔട്ട് ഫ്രയിംസ്-20 30, 31 തീയതികളിൽ വിദ്യാനഗറിൽ നടക്കും. 30-ന് 10 മണിക്ക് സംവിധായകരായ റഹ്‌മാൻ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്യും.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘വാസന്തി’യാണ് ഉദ്ഘാടന ചിത്രം. അന്തരിച്ച പ്രമുഖ സംവിധായകൻ കിംകിഡുക്കിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രം ‘സ്‌പ്രീങ് സമ്മർഫാൾ വിന്റർ ആൻഡ് സ്‌പ്രിങ്’ പ്രദർശിപ്പിക്കും. ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ആദരമർപ്പിക്കുന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.
സംവിധായകരായ സംഗീത് ശിവൻ, ജിയോ ബേബി, വിനു കോളിച്ചാൽ, ശരീഫ് ഈസ, ലീല സന്തോഷ്, ടോം ഇമ്മട്ടി, ചലച്ചിത്ര താരം മാല പാർവതി, സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്, ഗാന രചയിതാവ് അജീഷ് ദാസൻ, നിരൂപകൻ മനീഷ് നാരായണൻ, എഴുത്തുകാരൻ പി.വി.ഷാജികുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഷോർട്ട് മൂവി എൻട്രികളിൽനിന്നുള്ള മികച്ച മൂന്ന് ചിത്രങ്ങൾ 31-ന് വൈകീട്ട് പ്രദർശിപ്പിക്കും. ഫോൺ: 9400432357.

