ആശ്വാസം ; രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 98 ലക്ഷത്തിലേക്ക് ;
24 മണിക്കൂറിനിടെ 18,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 279 മരണം ;
മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി ഉയർന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 18,732 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 279 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,47,622 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 2,78,690 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 21,430 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 97,61,538 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

