ഇന്ത്യയിൽ പുലികളുടെ എണ്ണം ഉയർന്നെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുലികളുടെ എണ്ണം ഉയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-19 വരെയുള്ള കാലയളവില്‍ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2014ല്‍ 7,900 പുലികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 12,852 ആയി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനന്ദനം അവര്‍ കൂടി അര്‍ഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

