KSDLIVENEWS

Real news for everyone

പുതുവത്സരാഘോഷം ജാഗ്രതയോടെ ; നിയമം ലംഘിച്ചാൽ വൻ തുക പിഴ , നിർദ്ദേശങ്ങളുമായി ദുബൈ അധികൃതർ

SHARE THIS ON

അബുദാബി : കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണവുമായി ദുബൈ . സ്വകാര്യ കുടുംബ ഒത്തുചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരിൽ കൂടുതൽ അനുവദനീയമല്ലെന്ന് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു . പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം പ്രായമായവരും ഗുരുതര ആരോഗ്യ പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം . പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കരുത് , ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം , എന്നീ മാർഗനിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട് . നിയമം ലംഘിക്കുന്നവർക്ക് വൻതുക പിഴ ചുമത്തും . നിയന്ത്രണങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് 15,000 ദിർഹവുമാണ് പിഴ . സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളിൽ പങ്കെടുക്കാൻ . ഒരാൾക്ക് നാല് ചതുരശ്ര മീറ്റർ സ്ഥലം എന്ന നിബന്ധന പാലിക്കണം . കൊവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തുമെന്ന് കമ്മറ്റി അറിയിച്ചു . നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പിഴ ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!