KSDLIVENEWS

Real news for everyone

കെ റെയില്‍: കാസര്‍കോട്ട് ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍ നഷ്ടമാകും

SHARE THIS ON

സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതോടെ കാസര്‍കോട് ജില്ലയില്‍ നഷ്ടപ്പെടുന്നത് ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍.ജില്ലയില്‍ അവശേഷിക്കുന്ന കണ്ടല്‍ച്ചെടികളില്‍ നല്ലൊരു ശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും. ജല ജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം സാധ്യമാക്കുന്ന കണ്ടല്‍ചെടികള്‍ നശിപ്പിക്കപ്പെടുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജില്ലയില്‍ ഏറ്റവും മനോഹരമായ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് ഇത്. ഏകദേശം അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ കണ്ടല്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ദ്വീപ്. ഈ പ്രദേശത്തിന് മധ്യത്തിലൂടെയാണ് നിര്‍ദിഷ്ട പാത കടന്നുപോകുന്നത്.

ചന്ദ്രഗിരി പുഴയോരത്തെ കീഴൂര്‍ ഭാഗത്തുള്ള ഈ കണ്ടല്‍ തുരുത്തിന് പുറമെ ജില്ലയുടെ അതിര്‍ത്തിപ്രദേശമായ ഒളവറപുഴയോരം, നൂമ്ബില്‍ പുഴയോരം എന്നിവിടങ്ങളിലായി ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകളും ചതുപ്പുനിലങ്ങളുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ആവാസ വ്യവസ്ഥയില്‍ ഏറ്റവും പ്രധാനപ്പെട്ട ഇൗ കണ്ടല്‍ക്കാടുകളാണ് സില്‍വര്‍ ലൈന്‍ പദ്ധതിയോടെ ഏറക്കുറെ പൂര്‍ണമായും ഇല്ലാതാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!