KSDLIVENEWS

Real news for everyone

വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം

SHARE THIS ON

വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. 11 വര്‍ഷം മുമ്ബ് വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നൂര്‍ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് എസ്.ജി പണ്ഡിറ്റ് അധ്യക്ഷനായ ബെഞ്ചാണ് ബസവരാജിന് ഇന്‍ഷൂറന്‍സ് കമ്ബനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്.

2011-ലാണ് ബസവരാജിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുള്‍പ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്ബനിയോട് ഉത്തരവിട്ടു.

എന്നാല്‍ ബസവരാജു 11.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങള്‍ കണക്കിലെടുത്ത നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!