KSDLIVENEWS

Real news for everyone

ഡമ്മി തോക്കും കുരുമുളക് സ്പ്രേയുമായി നാലംഗ കവര്‍ച്ചാസംഘം തൃശ്ശൂരില്‍ പിടിയില്‍

SHARE THIS ON

തൃശ്ശൂര്‍: ഡമ്മി തോക്ക് ഉപയോഗിച്ച്‌ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട നാലംഗസംഘം തൃശ്ശൂരില്‍ പിടിയിലായി. ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടലാല്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരിലെ ഒരു ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവര്‍ച്ച സംഘം അറസ്റ്റിലായത്.

പൂമല തെറ്റാലിക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ ജോസ് (21), പൂമല വട്ടോളിക്കല്‍ വീട്ടില്‍ സനല്‍ (19), അത്താണി ആറ്റത്തറയില്‍ വീട്ടില്‍ സുമോദ് (19), വടക്കാഞ്ചേരി കല്ലമ്ബ്ര മണലിപറമ്ബില്‍ വീട്ടില്‍ ഷിബു (29) എന്നിവരെയാണ് പിടികൂടിയത്. പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ഒരാള്‍ ഓടിരക്ഷപ്പെട്ടു.

ഇവരില്‍ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നിപ്പിക്കുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് എന്നിവ കണ്ടെടുത്തു. അറസ്റ്റിലായ പ്രതികള്‍ ഇതിനുമുമ്ബും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്. ഇവര്‍ക്കെതിരെ വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇവര്‍ തൃശൂര്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത്, ഒരുമിച്ച്‌ താമസിച്ച്‌ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.

പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ സുവ്രതകുമാര്‍ എന്‍.ജി, റാഫി പി.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പളനി സ്വാമി, ജീവന്‍ ടി.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലികേഷ് എം.എസ്, വിപിന്‍, വിജയരാജ് വി, അജയ്ഘോഷ് ടി.എസ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!