KSDLIVENEWS

Real news for everyone

നേപ്പാളില്‍ തകര്‍ന്ന യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സിംഗപ്പൂരിലെത്തിച്ചു

SHARE THIS ON

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്ത് നിന്ന് നേരിട്ട് സിംഗപ്പൂരിലെത്തിച്ചു. വിമാനാപകടത്തിന്റെ കാരണം അറിയാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത് സിംഗപ്പൂരിലേക്ക് അയച്ചത്. ഈ വിമാനാപകടത്തിന്റെ കാരണങ്ങള്‍ സിംഗപ്പൂരിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്യും. നേപ്പാള്‍ അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് സിംഗപ്പൂരിലേക്ക് അയച്ചിരിക്കുന്നത്. ബ്ലാക്ക് ബോക്‌സ് സിംഗപ്പൂരിലെ ഗതാഗത മന്ത്രാലയം വിശകലനം ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 72 യാത്രക്കാരുമായി പോയ വിമാനം ജനുവരി 15 ന് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നത്. ഈ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു. ചൈനയുടെ സഹകരണത്തോടെ അടുത്തിടെയാണ് ഈ വിമാനത്താവളം നിര്‍മ്മിച്ചത്. ഉയര്‍ന്ന സാങ്കേതിക വിശകലന ശേഷിയുള്ളതിനാലാണ് അപകടത്തിന്റെ ബ്ലാക്ക് ബോക്‌സ് സിംഗപ്പൂരിന് അന്വേഷണത്തിനായി നല്‍കിയത്. എങ്കിലും നേപ്പാളി ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റിയാണ് അപകടം സംബന്ധിച്ചുള്ള മുഴുവന്‍ അന്വേഷണവും നിയന്ത്രിക്കുക. ബ്ലാക്ക് ബോക്‌സ് ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (ടിഎസ്‌ഐബി) വിശകലനം നടത്തുമെന്ന് സിംഗപ്പൂര്‍ ഗതാഗത മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡറില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാനും വായിക്കാനും ഇത് സഹായിക്കും. 2007-ല്‍ സ്ഥാപിതമായ ടാന്‍സ്പോര്‍ട്ട് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ റീഡൗട്ട് ഫെസിലിറ്റിയില്‍ വിശകലനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!