മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തി; പിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ

“മുംബൈ∙ എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് 8ന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് 4ന് സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതു അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ നിലപാട്.”

