KSDLIVENEWS

Real news for everyone

ഓട്ടോയില്‍ വീണ തുപ്പല്‍ കുട്ടിയുടെ ഷര്‍ട്ട് ഊരി തുടപ്പിച്ചു

SHARE THIS ON

“വടകര | ഓട്ടോയില്‍ വീണ തുപ്പല്‍ കുട്ടിയെക്കൊണ്ട് തുടപ്പിച്ചതായി പരാതി. അഴിയൂരില്‍ അഞ്ചുവയസ്സുകാരനോടാണ് ഓട്ടോഡ്രൈവര്‍ ക്രൂരത കാട്ടിയത്. സ്ഥിരമായി കുട്ടി സ്‌കൂളിലേക്കു പോകുന്ന ഓട്ടോയാണിത്. കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ച് കുട്ടിയുടെ ഷര്‍ട്ട് അഴിച്ച് തുപ്പല്‍ തുടപ്പിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചോമ്പാല പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രന്‍ എന്ന ഡ്രൈവറാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഓട്ടോയില്‍ നിന്നു പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!