മെക്സിക്കോ-യുഎസ് അതിര്‍ത്തിയിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ തീപിടിത്തം; നിരവധി പേര് കൊല്ലപ്പെട്ടു

മെക്സിക്കോ : മെക്സിക്കോ-യുഎസ് അതിര്‍ത്തിയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. എത്രപേര്‍ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 70ഓളം അഭയാര്‍ത്ഥികള്‍ മരിച്ചുവെന്നാണ് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നത്. ഇവരില്‍ കൂടുതലും വെനസ്വേലക്കാരാണ്. അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങളും നിരവധി ആംബുലന്‍സുകളും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്. ടെക്സസിലെ എല്‍ പാസോക്ക് സമീപമുള്ള സിയുഡാഡ് ജുവാരസ്, അമേരിക്കയില്‍ അഭയം തേടുന്ന നിരവധി രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ ഒറ്റപ്പെട്ടുപോയ അതിര്‍ത്തി നഗരങ്ങളിലൊന്നാണ്.

