KSDLIVENEWS

Real news for everyone

പുല്‍വാമയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു

SHARE THIS ON

പുൽവാമ: ജമ്മുകശ്മീരിൽ സ്പെഷ്യൽ പോലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. പുൽവാമയിൽ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ കടന്നുകയറിയുള്ള വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ദമ്പതിമാരുടെ മകൾ റാഫിയ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി പതിനൊന്ന് മണിയോടെ ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറി തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഫയാസിനേയും കുടുംബത്തേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. അവന്തിപോരയിലെ ഹരിപരിഗാം സ്വദേശിയാണ് ഫയാസ് അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!