ബി.ജെ.പിയില്‍ രാജി തുടരുന്നു; ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു

കല്‍പറ്റ: കോഴയാരോപണത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകുന്നതിനിടെ വയനാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് രാജി തുടരുന്നു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ സാമ്ബത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. യുവമോര്‍ച്ച നേതാക്കളായ ദീപു പുത്തന്‍പുര, ലിലില്‍ കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്.
കുറച്ചു നാളുകളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണ്.

