KSDLIVENEWS

Real news for everyone

കാലൂചക് സൈനിക ആസ്ഥാനത്ത് ഡ്രോണുകള്‍; ജമ്മുവിലെ സൈനിക കേന്ദ്രങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം

SHARE THIS ON

ന്യൂഡൽഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാൻ സൈനികർ അവയ്ക്ക് നേരെ വെടിയുതിർത്തു. ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ കാലൂചക്-പുർമണ്ഡൽ റോഡിൽ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്കോപ്ടറുകൾ ശ്രദ്ധയിൽ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകൾക്ക് നേരെ സൈനികോദ്യോഗസ്ഥർ 20-25 റൗണ്ട് വെടിയുതിർത്തു. എന്നാൽ ഡ്രോണുകൾ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം. ഇതേ തുടർന്ന് ജമ്മുവിൽ, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരർ സ്ഫോടനം നടത്തിയിരുന്നു. പുൽവാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും ഭീകരരുടെ വെടിവെപ്പിൽ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!