KSDLIVENEWS

Real news for everyone

ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റിലായി; പിന്നാലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍

SHARE THIS ON

ശ്രീനഗർ: ലഷ്കർ ഇ തൊയ്ബ ഭീകരൻ നദീം അബ്രാർ കശ്മീരിൽ അറസ്റ്റിലായി. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ഇയാളുടെ അറസ്റ്റ് പോലീസിന്റെ വൻ വിജയമാണെന്ന് കശ്മീർ സോൺ ഐ.ജി വിജയ് കുമാർ ട്വീറ്റ് ചെയ്തു. India ട്വിറ്റർ ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം | Read more പാരിംപോര ചെക്ക് പോയിന്റിൽനിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന. സാധാരണക്കാർക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ അബ്രാർ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളിൽനിന്ന് പിസ്റ്റളും ഗ്രനേഡും പോലീസ് പിടിച്ചെടുത്തു. ലഷ്കർ ഭീകര സംഘടനയുടെ കമാൻഡർ ആയിരുന്നു ഇയാൾ. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗർ പോലീസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരവാദി ഏറ്റുമുട്ടലിനെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഭീകരവാദികൾ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!