KSDLIVENEWS

Real news for everyone

ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

SHARE THIS ON

ഷാർജ: ബഹുസ്വരതയെ ഉൾകൊള്ളലാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമെന്ന് കേരളാ തുറമുഖം – മ്യൂസിയം – പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. സ്വാർത്ഥമായ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി , വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃസ്വ സന്ദര്ശനാര്ത്ഥം യൂ എ ഇ യിൽ എത്തിയ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റും. കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രിയുമായ മന്ത്രി അഹ്മദ് ദേവർകോവിലിന് ഐ എം സി സി യൂ എ ഇ സെൻട്രൽ കമ്മറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദെഹം .
പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് നൽകുന്ന സംഭാവനകൾ വലുതാണ്. പ്രവാസികളെ ചേർത്തു പിടിക്കുന്ന സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ . ചടങ്ങിൽ ഐ എം സി സി പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദർ അധ്യക്ഷത വഹിച്ചു .ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ , ഐ എൻ എൽ സെക്രട്ടറി എം എ ലത്തീഫ് ,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് വൈ എ റഹീം , ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ , നോർക്ക ഡയറക്ടർ ആർ പി മുരളി , എൻ ടി വി ചെയർമാൻ. മാത്തുക്കുട്ടി ,അനീഷ് റഹ്മാൻ നീർവേലി താഹിറലി പൊറപ്പാട്‌ , അഷ്‌റഫ് തച്ചറോത്ത് , അബ്ദുൽ റഹ്മാൻ കളനാട് , മുസ്തു ഏരിയാൽ , തുടങ്ങിയവർ സംസാരിച്ചു .ഐ എം സി സി ജനറൽ സെക്രട്ടറി പി എം ഫാറൂഖ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ മനാഫ് കുന്നിൽ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!