KSDLIVENEWS

Real news for everyone

മഴയത്ത് ഷീന കാത്തിരുന്നു, നബിദിന റാലിയെത്താൻ; കുട്ടികള്‍ക്ക് നോട്ടുമാലയിട്ട് ഉമ്മയും സമ്മാനിച്ച്‌ മടങ്ങി; വൈറലായ വീഡിയോ കാണാം

SHARE THIS ON

കോഡൂര്‍: പ്രവാചക സ്മരണയില്‍ സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടക്കുകയാണ്. നൂറുകണക്കിനു മദ്രസ വിദ്യാര്‍ഥികളും വിശ്വാസികളും അണിനിരന്ന നബിദിന റാലികള്‍ വിവധ ജില്ലകളില്‍ ആഘോഷത്തോടെയാണ് നടക്കുന്നത്.ഇതിനിടെ മലപ്പുറത്തെ ഒരു നബിദിന റാലിയില്‍ നിന്നുള്ള കാഴ്ച സമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച ഷീന എന്ന യുവതി മലപ്പുറത്തെ മത സൗഹാര്‍ദ്ദത്തിന്‍റെ മാതൃകയായി. മലപ്പുറം കോഡൂര്‍ വലിയാട് തദ് രീസുല്‍ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവര്‍ യാത്ര നിര്‍ത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്ബളം കിട്ടിയ സന്തോഷത്തില്‍ ആണ് നോട്ട് മാല നല്‍കിയതെന്നുമാണ് ഷീന പറയുന്നത്. വിവധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വലിയ ആഘോഷങ്ങളാണ് നബിദിനത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ദഫ് മുട്ടുമാണ് നബിദിന റാലികളിലെ പ്രധാന ആകര്‍ഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!