തൃക്കരിപ്പൂർ ഭാഗങ്ങളിൽ വാഹനങ്ങളില്‍ നിന്നുള്ള ഇന്ധന കവര്‍ച്ച പതിവാകുന്നു

തൃക്കരിപ്പൂര്‍: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നത് തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ പതിവായി. കൂടുതലായും ഇരുചക്രവാഹനങ്ങളില്‍ നിന്നാണ് ഇന്ധനം കവരുന്നത്. നഗരപരിസര പ്രദേശങ്ങളിലും വീടുകളിലും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നാണ് പ്രധാനമായും ഇന്ധനം ചോര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കെ കൊവ്വലില്‍ 3 വീടുകളിലെ വാഹനങ്ങളില്‍ നിന്നാണ് ഇന്ധനം മോഷണം പോയത്.
ലോക്ഡൗണിനു മുമ്ബ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് കേന്ദ്രത്തിലും പരിസരത്തും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നത് പതിവായിരുന്നു. കവര്‍ച്ചക്കാരുടെ മേല്‍ യുവാക്കളുടെ സംഘം കണ്ണു വച്ചതോടെയാണ് ഇവിടത്തെ മോഷണത്തിന് താല്‍കാലിക ശമനമുണ്ടായത്
എന്നാല്‍ ഇപ്പോള്‍ കവര്‍ച്ച വീടുകളിലേക്ക് തിരിഞ്ഞു. കള്ളന്മാരെ പിടിക്കാന്‍ എന്തെങ്കിലും സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.
നേരത്തേ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും ഇന്ധനം മോഷണം പോയിരുന്നു. പോലീസും പരിസരവാസികളും ശ്രദ്ധകേന്ദ്രീകരിച്ചതോടെയാേണ് മോഷ്ടാക്കള്‍ താല്‍ക്കാലികമായി ഉള്‍വലിഞ്ഞത്.

