KSDLIVENEWS

Real news for everyone

സിപിഐഎം കുമ്പള ഏരിയ സെക്രട്ടറി സിഎ സുബൈർ സംഘ് പരിവാറിനെ വെള്ളപൂശാൻ ശ്രമിക്കുന്നു : എസ്‌ഡിപിഐ

SHARE THIS ON

കുമ്പള : സഖാവ്‌ മുരളി രക്തസാക്ഷിത്വം അനുസ്മരണ യോഗത്തിൽ സംഘ് പരിവാറിനെ വെള്ളപൂശിയും മുസ്ലിം സംഘടനകളെ തീവ്രവാദ മുദ്ര കുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സിപിഐഎം കുമ്പള ഏരിയ സെക്രട്ടറിയുടെ പ്രസംഗം അപകടരമാണെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ പ്രസ്താവനയിൽ അറിയിച്ചു . മുസ്‌ലിം സംഘടകളുടെ പേരിൽ തീവ്രവാദം ആരോപിച്ചും അവരെ ഭീകരന്മാരാക്കി ജയിലിൽ അടക്കുന്ന സംഘ് പരിവാർ ഗൂഢനീക്കങ്ങളെ വെള്ളപൂശുന്ന രീതിയിലുള്ള ഏരിയ സെക്രട്ടറിയുടെ ആരോപണം , പാർട്ടി അംഗീകരിക്കുന്നുണ്ടോ എന്ന് സിപിഐഎം മറുപടി പറയണം എന്ന് എസ്‌ഡിപിഐ . കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ബിജെപി യെ കൂട്ടുപിടിച്ച സിപിഐഎം ഇപ്പോൾ കാട്ടികൂട്ടുന്നതെല്ലാം വെറും നാടകമാണെന്നും ഇന്ത്യയെ കാർന്നു തിന്നുന്ന ഫാസിസം ജനങ്ങളുടെ സ്വര്യ ജീവിതം തകർക്കുകയാണ് , അതിനെതിരെ പോരാടേണ്ട മതേതര പാർട്ടികളെ ഭിന്നിപ്പിചു സംഘ് പരിവാർ വിരുദ്ധരെ ആക്രമിക്കുന്ന ശൈലി സുബൈർ നിർത്തണമെന്നും സംഘ് പരിവാറിനെ നിസാരത്കരിക്കുന്നത് ഗുരുതര പ്രത്യാഘതങ്ങൾ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!