KSDLIVENEWS

Real news for everyone

മുസ്ലിം ലീഗ്
സി എച്ച് അനുസ്മരണവും
രാഷ്ട്രിയ പഠന ക്യാമ്പും 30 ന് കല്ലങ്കൈയിൻ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മുസ്ലിം ലീഗ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്മാരക അനുസ്മരണവും രാഷ്ട്രിയ പഠന ക്യാമ്പും ഒക്ടോബർ 30 ന് രാവിലെ 9 മണി മുതൽ കല്ലങ്കൈ സൽവാ ഓഡിറ്റോറിയത്തിൽ നടക്കും.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവരെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതി യെയും വൈറ്റ് ഗാർഡിനെയും സി എച്ച് സ്മാരക അവാർഡ് നൽകി ആദരിക്കും.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി കുഞ്ഞാമു അധ്യക്ഷത വഹിക്കും.

സി എച്ച് അനുസ്മരണ സംഗമംമുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി. ഇ അബ്ദുല്ലയും രാഷ്ട്രിയ പഠന ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജിയും ഉൽഘാടനം ചെയ്യും.
എൻ എ നെല്ലിക്കുന്ന് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ, എ എം കടവത്ത്, എ എ ജലീൽ , കെ എ അബ്ദുല്ല കുഞ്ഞി, എസ് പി സലാഹുദ്ദീൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, തുടങ്ങിയവർ സംബന്ധിക്കും.
പ്രമുഖ പ്രഭാഷകൻ ഡോ.സുലൈമാൻ മേൽ പത്തൂർ മുസ്ലിം ലീഗ് രാഷ്ട്രിയ ദൗത്യം എന്ന വിഷയത്തിൽ പ്രഭാഷണവും അഡ്വ ഇബ്രാഹിം പള്ളങ്കോട് സി എച്ച് അനുസ്മരണവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!