KSDLIVENEWS

Real news for everyone

റോഡരികിൽ കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; സമീപം തിന്നറിന്റെ ഒഴിഞ്ഞ കുപ്പി, തീപ്പെട്ടി, ബാഗ്

SHARE THIS ON

കുണ്ടറ ∙ യുവതിയെ റോഡരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംക്‌ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23) ആണു മരിച്ചത്. ‍പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ ഇന്നലെ 12 നാണു മൃതദേഹം കണ്ടത്. 

വഴിയാത്രക്കാരനാണു പൊലീസിനെ വിവരം അറിയിച്ചത്. മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!