KSDLIVENEWS

Real news for everyone

അശാസ്ത്രീയ റോഡ് നിർമാണം; അപകടം തുടർക്കഥയായി തെക്കിൽ– ആലട്ടി റോഡ്

SHARE THIS ON

പൊയ്‌നാച്ചി ∙ തെക്കിൽ -ആലട്ടി റോഡിലെ പൊയിനാച്ചി പറമ്പ് സുരഭി ജംക്‌ഷനിലും ചെറുകര പറമ്പിലും വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ആഴ്ചയും അപകടത്തിൽപ്പെട്ട യാത്രക്കാർ ഗുരുതര പരുക്ക് പറ്റി അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ബൈക്ക് പോസ്റ്റിനിടിച്ചായിരുന്നു അപകടം. ബൈക്കും യാത്രക്കാരും തെറിച്ചു വീണ് പെരുമ്പള സ്വദേശി അടക്കം 2 പേർക്കാണ് പരുക്കേറ്റത്.

അശാസ്ത്രീയ റോഡ് നിർമാണം

ബന്തടുക്ക – കുറ്റിക്കോൽ–കുണ്ടംകുഴി – പൊയ്‌നാച്ചി -ചട്ടഞ്ചാൽ ഭാഗങ്ങളിൽ നിന്നും ഈ റോഡിലൂടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് യാത്ര ചെയ്യുന്നത്. 2 റോഡുകൾ ഒന്നിക്കുന്ന ചെറുകര പറമ്പിൽ റോഡിലെ വളവ് അപകടകരം വിളിച്ചു വരുത്തുന്നതാണ്. അമിത വേഗതയിൽ വരുന്ന സമയത്ത് വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നു.

വേണ്ടത്ര പഠനം നടത്താതെ അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നും ചൂണ്ടികാട്ടി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും വ്യാപാരികളും. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണം

ഇവിടെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം കുറയ്ക്കുന്നതിന് ഇതു മാത്രമാണ് ശാശ്വത പരിഹാരം. ഒപ്പം അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുക, ഹംപ് സ്ഥാപിക്കുക, സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പാടാക്കുക തുടങ്ങിയവയും അടിയന്തരമായി ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!