KSDLIVENEWS

Real news for everyone

കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ കുമ്പള ടൗൺ വികസനവും

SHARE THIS ON

കുമ്പള: കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള – മുള്ളേരിയ റോഡ് പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കുമ്പള ടൗൺ സൗന്ദര്യവത്ക്കരണവും കൂടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇതു സംബന്ധിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ കെ.എസ്.ടി.പി, ഊരാലുങ്കൽ സൊസൈറ്റി ഉദ്യാഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി
കഴിഞ്ഞ ദിവസം കുമ്പള പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് കുമ്പള നഗരത്തിൻ്റെ സമഗ്ര വികസത്തിന് സാധ്യത തെളിഞ്ഞത്. സെൻ്റ് മോണിക്ക ചർച്ച് മുതൽ കുമ്പള ടൗൺ സർക്കിൾ വരെ നാലുവരിപാതയാക്കി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്റ്റാൻഡ് ഷോപ്പിംങ് കോംപ്ലക്സ് ഉൾപ്പെടുന്ന സ്ഥലം സംരക്ഷിച്ച് കൊണ്ടാവും നാലുവരിപ്പാതയാക്കി വികസിപ്പിക്കുക. മറുഭാഗത്ത് ദേശിയ പാത വികസനവും പുരോഗമിക്കുമ്പോൾ സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന കുമ്പള നഗരത്തെ റോഡ് വികസനം ഏതു തരത്തിൽ ബാധിക്കുമെന്ന് നേരത്തെ നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ ആശങ്കയുണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളെ ഒരു തരത്തിലും ഇത് ബാധിക്കില്ലെന്ന് യോഗത്തിൽ സംബന്ധിച്ച വ്യാപാരി പ്രതിനിധികൾക്ക് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ഉറപ്പു നൽകി.അതിനിടെ ഡി.പി.ആറിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.ദേശിയ പാത വികസത്തിൻ്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ സ്വകാര്യ ബാങ്കുകളും ആശുപത്രികളും ബദിയഡുക്ക റോഡിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. കെ.എസ്.ടി.പി റോഡ് വികസന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്. കൽവർട്ട് അടക്കമുള്ളവയുടെ നിർമാണം പൂർത്തികരിച്ചതോടെ റോഡ് നിരപ്പാക്കൽ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
പടം : കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട യോഗത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എ സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!