മുള്ളേരിയ ലയൺസ് ക്ലബ്ബ് കുടുംബ സംഗമവും പുതിയ മെമ്പർമാരുടെ സ്ഥാനാരോഹവും നടത്തി

മുള്ളേരിയ: ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ യുടെ ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് ഗവർണരുടെ സന്ദർശനത്തിന്റെ ഭാഗമായി
പുതുതായി അംഗത്വം എടുത്തവരുടെ സ്ഥാനാരോഹണവും ക്ലബ്ബിന്റെ സർവ്വീസ് പ്രോജക്ടുകളുടെ ഉദ്‌ഘാടനവും
ഡിസ്ട്രിക്ട് ഗവർണർ ലയൺ യോഹന്നാൻ മറ്റത്തിൽ നിർവ്വഹിച്ചു.
ഫസ്റ്റ് ലേഡി ലയൺ
സാലി യോഹന്നാൻ നിലവിളക്കു കൊളുത്തി കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജലക്ഷ്മി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡിസ്ട്രിക്ട് ഭാരവാഹികളായ എൽ.സി.ഐ.എഫ് കോർഡിനേറ്റർ രവി ഗുപ്ത, അഡീ. ക്യാബിനറ്റ് സെക്രട്ടറിമാരായ കെ രവി, അഡ്വ. കെ വിനോദ് കുമാർ, റീജിയൻ ചെയർ പേഴ്‌സൺ വി. വേണുഗോപാൽ, സോൺ ചെയർപേഴ്‌സൺ സുകുമാരൻ നായർ, മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, ഫസ്റ്റ് വൈസ് പ്രസിഡണ്ട് കെ ജെ വിനോ, ക്ലബ്ബ് ട്രഷറർ ടി. ശ്രീധരൻ നായർ, ഡോ. ദീപലക്ഷ്മി, ഷീന മോഹൻ അർജുൻ മേലത്ത് തുടങ്ങിയവർ സംസാരിച്ചു.

