KSDLIVENEWS

Real news for everyone

ലക്ഷദ്വീപില്‍ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്ന് വീണ്ടും ചേരും

SHARE THIS ON

കവരത്തി: ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങളില്‍ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്ന് വീണ്ടും ചേരും. യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടും. നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും കളക്ടര്‍ക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഏത് രീതിയില്‍ നേരിടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാളെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് എത്തിയേക്കും. അതിനിടെ ലക്ഷദ്വീപിലെ തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!